മലയാളം English
മാറഞ്ചേരി പഞ്ചായത്ത് വാര്‍ഷിക യോഗം

മലപ്പുറം ജില്ലയിലെ യൂണിറ്റ് സമ്മേളനങ്ങള്‍ ആരംഭിച്ചു

മലപ്പുറം ജില്ലയിലെ യൂണിറ്റ് സമ്മേളനങ്ങള്‍ ആരംഭിച്ചു

കേരളാ ജൈവ കര്‍ഷക സമിതി മലപ്പുറം ജില്ലയിലെ യൂണിറ്റ് സമ്മേളനങ്ങള്‍ വട്ടംകുളം പഞ്ചായത്ത് സമ്മേളനത്തോടെ ആരംഭിച്ചു. തുടര്‍ന്ന് മാറഞ്ചേരി പഞ്ചായത്ത് വാര്‍ഷികയോഗവും കല്‍പകഞ്ചേരി പഞ്ചായത്ത് യൂണിറ്റ് യോഗവും പൊന്നാനി മുനിസിപ്പല്‍ യൂണിറ്റ് വാര്‍ഷിക യോഗവും നടന്നു. 

പൊന്നാനി താലൂക്കില്‍ പെട്ട  വട്ടംകുളം യൂണിറ്റ് വാർഷിക സമ്മേളനം 10 -04-2019 ന് ശ്രീ വിജയന്‍റെ യോഗ സെന്‍ററില്‍ വെച്ച് നടന്നു. 25 പേർ പങ്കെടുത്തു. ശ്രീ വിജയൻ സ്വാഗതം ആശംസിച്ചു.  ചന്ദ്രൻ മാഷ് അധ്യക്ഷത വഹിച്ചു.ശ്രീ ഇ ഇബ്രാഹിം മാഷ് സംഘടനാ രേഖ അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കുശേഷം സംസ്ഥാന വൈസ് പ്രസിഡന്‍റ് ശ്രീ ചന്ദ്രൻ മാഷ് സംശയങ്ങൾക്കു മറുപടി പറഞ്ഞു. ശ്രീ ഇ ഇബ്രാഹിം ഭാവി പരിപാടികൾ വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയ്കു ശേഷം  ആറംഗ കമ്മിറ്റിക്ക് രൂപം നൽകി. ഭാരവാഹികൾ; ഡോ.ഇ. ഗോവിന്ദൻ ( പ്രസിഡണ്ട്); കൃഷ്ണൻകുട്ടി(സെക്രട്ടറി); ഇ '.ശങ്കരൻ മാഷ്(ട്രഷറർ) . ശ്രീ കൃഷ്ണൻകുട്ടി നന്ദി പ്രകാശിപ്പിച്ചു.

 മാറഞ്ചേരി പഞ്ചായത്ത് വാർഷികയോഗം 11-04-2019ന് പൊന്നാനി താലൂക്ക് സെക്രട്ടറി ശ്രീ മുരളി മേലേപ്പാട്ടിന്‍റെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ  ശ്രീ ഇ ഇബ്രാഹിo സ്വാഗതം പറഞ്ഞു. താലൂക്ക് പ്രസിഡന്‍റ് ശ്രീമതി കോമളവല്ലി ടീച്ചർ സംഘടനാ രേഖ അവതരിപ്പിച്ചു. സർവ്വശ്രീ രവി, ശെരീഫ്, അബൂബക്കർ, യൂസുഫ് മാസ്റ്റർ, ഹൈദരലി മാസ്റ്റർ, മുജീബ് റഹ്മാൻ, സുരേഷ് കുമാർ, ബിനോജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.    സംസ്ഥാന സെക്രട്ടറി ശ്രീ അശോക് കുമാർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

പുതിയ ഭാരവാഹികള്‍ പ്രസി: ശ്രീ.ടി. സി .മുഹമ്മദാലി , സെക്ര: ശ്രീ കെ.സുരേഷ് കുമാർ, ട്രഷ: ശ്രീ.രവി .പി , എക്സി.അംഗങ്ങൾ ഡോ: റിയാസ്,  ശ്രീ അബൂബക്കർ, ശ്രീ ശെരീഫ്,  ശ്രീ ബിനോജ്.

മാറഞ്ചേരി പഞ്ചായത്ത് നടപ്പിലാക്കുന്ന കിഴങ്ങ് വർഗ്ഗ വിള വ്യാപന പദ്ധതി ഏറ്റെടുത്തവരെയും അതിന പ്രവർത്തിച്ചവരെയും സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി അശോകകുമാര്‍ വി അഭിനന്ദനം അറിയിച്ചു.

കൽപകഞ്ചേരി പഞ്ചായത്ത് യൂണിറ്റ്  സമ്മേളനവും  12.04.19 വൈകുന്നേരം 4.30ന് രണ്ടത്താണിയിൽ വച്ച് ചേർന്നു. ശ്രീ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  19 പേർ പന്കെടുത്തു. ജില്ലാ സെക്രട്ടറി ശ്രീ വേലായുധന്‍ സംഘടനാ  രേഖ അവതരണം നടത്തി. സ്ത്രീകളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ചർച്ചകൾ നടന്നു.  പതിനഞ്ചംഗ യൂണിറ്റ് കമ്മറ്റിയുടെ   പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അംഗങ്ങൾ സജീവമായി ചർച്ചകളിൽ പന്കാളികളായി. കിഴങ്ങുത്സവം, വിത്ത് പ്രദർശനം, വില്പന കല്പകഞ്ചേരിയിൽ വച്ച് നടത്തണമെന്ന് യോഗം ജില്ലാ കമ്മറ്റിയോട് അഭ്യർത്ഥിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി റഷീദ നന്ദി പറഞ്ഞു

കേരളാ ജൈവകർഷക സമിതി പൊന്നാനി മുനിസിപ്പൽ യൂണിറ്റ് വാർഷിക യോഗം 12/04/19ന് ശ്രീ .മാലാട്ട് രാധാകൃഷണൻ അവർകളുടെ വസതിയിൽ ചേർന്നു. യോഗത്തിന് ശ്രീ.വിജയൻ കാക്കൊള്ളിൽ സ്വാഗതം പറഞ്ഞു, ശ്രീ മാലാട്ട് രാധാകൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. ശ്രീ.യു.എം. ഗിരീഷ് മാഷ് ജൈവകർഷക നയരേഖ അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി വിജയൻ കാക്കൊള്ളിൽ അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേലും, നയരേഖയിലും നടന്ന ചർച്ചയിൽ ശ്രീ സംശുദ്ധീൻ, ശ്രീമതി കെ.സി.പ്രേമ ടീച്ചർ, ശ്രീ ഉസ്മാൻ മാളിയേക്കൽ, ശ്രീ ഇബ്രാഹിംകുട്ടി ശ്രീമതി ചൈത്ര ഉണ്ണി, ശ്രീ ഗംഗാധരൻ .വി .പി . തുടങ്ങിയവർ പങ്കെടുത്തു.  അംഗത്വം വർദ്ധിപ്പിക്കാനും യൂണിറ്റ് തല പരിപാടികൾ നടത്താനും തീരുമാനിച്ചു.15 അംഗ കമ്മറ്റി നിലവിൽ വന്നു. പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: രാധാകൃഷ്ണൻ കടവനാട്, സെക്രട്ടറി: വിജയൻ കാക്കൊള്ളി, ' ട്രഷറർ: ഉസ്മാൻ മാളിയേക്കൽ