മലയാളം English

മട്ടന്നൂർ നഗരസഭാ യൂണിറ്റ് സമ്മേളനം

മട്ടന്നൂർ നഗരസഭാ യൂണിറ്റ് സമ്മേളനം

കേരള ജൈവകർഷക സമിതി മട്ടന്നൂർ നഗരസഭ സമ്മേളനം ഈസ്റ്റ് എല്‍ പി സ്കൂളിൽ നടന്നു. ശ്രീ എം പി പവിത്രൻ സ്വാഗതം പറഞ്ഞു. ശ്രീ സി പി ഉത്തമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീമതി വൈജയന്തി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ശ്രീ എന്‍ കെ ശ്രീനിവാസൻ സംഘടനാ രേഖ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ നഗരസഭ പരിധിക്കുള്ളിലെ കൂടുതൽ ജൈവകർഷകരെ മെമ്പർമാരാക്കാൻ തീരുമാനിച്ചു..
സമിതിയുടെ നേതൃത്വത്തിൽ 15 സെന്റ് സ്ഥലത്ത് കൂട്ടായി ജൈവ പച്ചക്കറി കൃഷി ചെയ്ത് വിൽപ്പന നടത്തി എല്ലാ ചിലവും കഴിച്ച് മെമ്പർമാരുടെ വീട്ടിലേക്കുള്ളതും എടുത്തതിനു ശേഷം  മിച്ചം ഉണ്ടാക്കാൻ സാധിച്ചതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ സ്ഥലത്ത് മഴക്കാല കൃഷി ചെയ്യാൻ തീരുമാനിച്ചു. നിലവിലുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ് മെമ്പർ മാരെയും നില നിർത്തി കൂടുതൽ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമെടുത്തു..
ജില്ലാ സമ്മേളനത്തിൽ യൂണിറ്റിലെ മുഴുവന്‍ പേരെയും പങ്കെടുപ്പിക്കാനും മാസിക വരിക്കാരെ കണ്ടെത്താനും തീരുമാനിച്ചു