മലയാളം English

മീനച്ചിൽ താലൂക്കിന്‍റെ ഞാറ്റുവേല ആഘോഷം

മീനച്ചിൽ താലൂക്കിന്‍റെ ഞാറ്റുവേല ആഘോഷം

കേരളാ ജൈവ കർഷക സമിതി കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിന്റെ ആഭിമുഖ്യത്തിൽ മേലുകാവ് സഹകരണ ബാങ്കിന്റെ സഹകരണത്തോടു കൂടി നടത്തിയ ഞാറ്റുവേല ആഘോഷവും നടീൽ വസ്തുക്കളുടെ വിതരണവും നടന്നു.

മേലുകാവ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ അനുരാഗ് പാണ്ടിക്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മേലുകാവ് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നിഷാ ജോസഫ് ഉത്ഘാടനം ചെയ്തു. 
ശ്രീ.കെ .പി ഇല്ല്യാസ് മുഖ്യ പ്രഭാഷണം നടത്തി.മേലുകാവ് കൃഷി ഓഫീസർ ശ്രീമതി അശ്വതി വിജയൻ
കേരള ജൈവകർഷക സമിതി
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ.ജോർജ്കുട്ടി കടപ്ലാക്കൽ, ജില്ലാ പ്രസിഡന്റ് ജോയിമാഞ്ഞാമറ്റം, ' വൈസ് പ്രസിഡന്റ് സണ്ണി വർഗ്ഗീസ്, ജില്ലാ സെക്രട്ടറി കെ.വി.ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.
മീനച്ചിൽ താലൂക്ക് പ്രസിഡന്റ് ബേബി ഒറ്റത്തെങ്ങുങ്കൽ, സെക്രട്ടറി ബേബി ചെറിയാൻ, ട്രഷറർ ജോമോൻ, മേലുകാവ് പഞ്ചായത്ത് യൂണിറ്റ് പ്രസിഡൻറ് ആ ബു മാത്യൂ.സെക്രട്ടറി ജോൺസൺ പമ്പയ്ക്കൽ, റോയി പ്ലാത്തോട്ടം തുടങ്ങിയവർ സംഘാടന ചുമതല ഭംഗിയായി നിർവ്വഹിച്ചു .
നൂറോളം പേർ പങ്കെടുത്ത സമ്മേളനം ശ്രദ്ധേയമായി.
പരിപാടി വിജയിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.