മലയാളം English

മത്സ്യം വളര്‍ത്തല്‍ പരിശീലന സെമിനാര്‍

മത്സ്യം വളര്‍ത്തല്‍ പരിശീലന സെമിനാര്‍

ജൈവകര്‍ഷക സമിതി മീനച്ചില്‍ താലൂക്ക് കമ്മിറ്റിയും കര്‍ഷകവേദി തീക്കോയി യൂണിറ്റും ചേര്‍ന്ന് മത്സ്യം വളര്‍ത്തല്‍ പരിശീലന സെമിനാര്‍ നടത്തി. ശ്രീ ഇ സി വര്‍ക്കിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സെമിനാര്‍ തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്‍റ് ശ്രീ ഷാജന്‍ പുറപന്താനം ഉല്‍ഘാടനം ചെയ്തു. കേരളാ ജൈവകര്‍ഷക സമിതി ജില്ലാ ട്രഷറര്‍ ശ്രീ ജോര്‍ജ്ജ് കുളമാക്കല്‍ ജൈവരീതിയില്‍ മീന്‍ വളര്‍ത്തുന്നതിനെക്കുറിച്ച് ക്ലാസെടുത്തു. ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

സെമിനാറില്‍ തൊണ്ണൂറോളം പേര്‍ പങ്കെടുത്തു. അഡ്വ ജോര്‍ജ്ജ് കുട്ടി കടപ്ലാക്കല്‍ സ്വാഗതവും ശ്രീ ഇമ്മാനുവല്‍ വീഡന്‍ നന്ദിയും പറഞ്ഞു.