മലയാളം English

പാലക്കാട് കിഴങ്ങുൽസവം വൻ വിജയമായി

പാലക്കാട് കിഴങ്ങുൽസവം വൻ വിജയമായി

വിവിധയിനം കിഴങ്ങിനങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് 16.02.19 ന് പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ കേരള ജൈവകർഷക സമിതി നടത്തിയ കിഴങ്ങുത്സവം പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. വയനാട്ടിൽ നിന്നും നാൽപതിലധികം കിഴങ്ങിനങ്ങളുമായി വന്ന മാനുവൽ ഇടവക കിഴങ്ങുകളെയും കൃഷിരീതിയും ഗുണങ്ങളും പരിചയപ്പെടുത്തി. ആലത്തൂർ MLA ശ്രീ. കെഡി പ്രസേനൻ പരിപാടി ഉൽഘാടനം ചെയതു. പ്രസിഡണ്ട് ശ്രീ പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ കെ ചന്ദ്രൻ മാസ്റ്റർ, ശ്രീ കല്ലൂർ ബാലൻ, ശ്രീ പാണ്ടിയോട് പ്രഭാകരൻ, ശ്രീ ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു. കൺവീനർ ശ്രീ ഷാജി ചാക്കോ സ്വാഗതവും ജില്ലാ സെക്രട്ടറി ശ്രീ വി കുഞ്ചു നന്ദിയും രേഖപ്പെടുത്തി. ഭക്ഷണത്തിൽ കിഴങ്ങുകളുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ ടോണി തോമസ് സംസാരിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ നടന്ന കിഴങ്ങു പ്രദർശനം ആയിരത്തോളം പേർ സന്ദർശിച്ചു. പാലക്കാട് മിൽക്കിവെ തയാറാക്കിയ കിഴങ്ങു പായസവും ഉണ്ടായിരുന്നു.