മലയാളം English

പാലക്കാട് ജില്ലയിലെ യൂനിറ്റ് സമ്മേളനങ്ങള്‍ പുരോഗമിക്കുന്നു

പാലക്കാട് ജില്ലയിലെ യൂനിറ്റ് സമ്മേളനങ്ങള്‍ പുരോഗമിക്കുന്നു

കേരള ജൈവ കർഷക സമിതി പാലക്കാട് ജില്ലയിലെ യൂനിറ്റ് സമ്മേളനങ്ങള്‍ പുരോഗമിക്കുന്നു. വളരെ ആവേശത്തോടു കൂടിയാണ് പാലക്കാട് ജില്ലയിലെ പ്രാദേശിക സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ജനപ്രതിനിധികളുടെയും കൂടി പങ്കാളിത്തത്തോട് കൂടിയാണ് മിക്ക യൂനിറ്റ് സമ്മേളനങ്ങളും നടക്കുന്നത്. 

ഷൊർണൂർ യൂണിറ്റ് സമ്മേളനം ഏപ്രില്‍ 16ന്  മുണ്ടായ - പരുത്തിപ്രയിൽ വെച്ച് നടന്നു. ശ്രീ നെടുങ്ങോട്ടൂർ കൃഷ്ണദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ പി കൃഷ്ണൻ അഭയം അദ്ധ്യക്ഷത വഹിച്ചു. ഷൊർണൂർ മുനിസിപ്പൽ കൗൺസിലർ ശ്രീ എം നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോ സെക്രട്ടറി ശ്രീ കെ പി ഇല്യാസ് സംഘടനാ രേഖ അവതരിപിച്ചു. ഷൊർണ്ണൂർ മുനിസിപാലിറ്റിയെ മൂന്നു സോണുകളാക്കി തിരിച്ചു കമ്മിറ്റികൾ ഉണ്ടാക്കാൻ തീരുമാനിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി മെയ് ആദ്യവാരം കൂടാൻ തീരുമാനിച്ചു.

ഭാരവാഹികൾ

പ്രസിഡന്‍റ്  - ശങ്കരന്‍ കുട്ടി

സെക്രട്ടറി - എന്‍ എസ് കൃഷ്ണദാസ്

വൈസ് പ്രസിഡണ്ട് - കെ പി ഉണ്ണിക്കൃഷ്ണൻ
ജോ. സെക്രട്ടറി - എ പ്രസാദ്
ട്രഷറർ - എ ഗിരീഷ്.

എ പ്രസാദ് നന്ദി പറഞ്ഞു.

പരുതൂർ പഞ്ചായത്ത് യൂനിറ്റ്  സമ്മേളനം ഏപ്രില്‍ 19ന് പള്ളിപ്പുറം നാട്ടുകോലായയില്‍ വെച്ച് നടന്നു. ജില്ലാ ട്രഷറർ സി. രാജഗോപാലൻ സ്വാഗതം പറഞ്ഞു ജൈവകർഷകനായ ശ്രീ ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ശാന്തകുമാരി ടീച്ചർ പരിപാടി ഉൽഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗമായ ശ്രീ
സി.രാമചന്ദ്രൻ റിപ്പോർട്ട് അവതിരിപിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി 
ശ്രീ കെ പി ഇല്യാസ് സംഘടനാ രേഖ അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്രീ പി കൃഷ്ണൻ സംഘടനയുടെ ആവശ്യകതയും. ലക്ഷ്യവും ,പ്രാധാന്യവും വിശദീകരിച്ചു.
തുടര്‍ന്ന് ചർച്ചകൾക്കുശേഷം താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു.
1. എല്ലാ വാർഡുകളിലും മെമ്പർമാരെ കണ്ടെത്തി യൂണിറ്റ് രൂപീകരിക്കാൻ
തീരുമാനിച്ചു.
2. ഒരേ ഭൂമി ഒരേ ജീവൻ മാസിക പ്രചരിപ്പിക്കാൻ തീരുമാനിച്ചു.
3. കുടുംബസദസുകൾ നടത്താൻ തീരുമാനിച്ചു.
4. പട്ടാമ്പി താലൂക്ക് സമ്മേളനത്തിലും ശ്രീകൃഷ്ണപുരത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിലും എല്ലാ അംഗങ്ങളെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
5. പഞ്ചായത്തിന്റെ സഹകരണത്തോടെ വിവിധ പാഠശേഖരസമിതികൾക്കും, കുടുംബശി അംഗങ്ങൾക്കം വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നൽകുവാൻ തീരുമാനിച്ചു.

ഭാരവാഹികൾ:
പ്രസിഡണ്ട് - ഭാസ്കരൻ മാസ്റ്റർ
സെക്രട്ടറി - ലീല ടീച്ചർ
വൈസ് പ്രസിഡണ്ട് - സുനിൽ കുമാർ
ജോ. സെക്രട്ടറി - പമ്പാവാസൻ
ട്രഷറർ - മാനസി

ഒറ്റപ്പാലം താലൂക്ക് സമ്മേളനം 17.04.19 ന് മാങ്ങോട് എ എല്‍ പി സ്കൂളില്‍ ചേർന്നു. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ്  ശ്രീ പി കൃഷ്ണന്‍ അഭയം, ജില്ലാ പ്രസിഡണ്ട് ശ്രീ എ എസ് സുരേഷ്, സെക്രട്ടറി ശ്രീ വി കുഞ്ചു, വൈസ് പ്രസിഡണ്ട് ശ്രീ ഷാജി ചാക്കോ, ജോ സെക്രട്ടറി ശ്രീ സി കെ മണികണ്ഠൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഭാരവാഹികൾ -

പ്രസിഡണ്ട്:
സി കെ ശിവരാമൻ
വൈസ് പ്രസിഡണ്ട്:
കെ. രാജീവ്
എം പി പോൾ
സെക്രട്ടറി:
സി കെ മണികണ്ഠൻ
ജോയിന്റ് സെക്രട്ടറി:
എം പത്മദാസ്
ശരത് ശങ്കർ
ട്രഷറർ:
വാസുദേവൻ, കാറൽമണ്ണ.