മലയാളം English

പറവൂരില്‍ ജൈവ നാട്ടുചന്ത ആരംഭിച്ചു

പറവൂരില്‍ ജൈവ നാട്ടുചന്ത ആരംഭിച്ചു

കേരളാ ജൈവ കർഷക സമിതി പറവൂർ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ  പറവൂരില്‍ ജൈവനാട്ടുചന്ത ആരംഭിച്ചു. പച്ചക്കറികൾ, കിഴങ്ങുകൾ, ധാന്യങ്ങൾ, മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവ ചന്തയില്‍ ലഭിക്കും. പൊതുവിപണിയില്‍ നിന്നും വ്യത്യസ്തമായി കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്നു എന്നതാണ് ഈ ചന്തയുടെ പ്രത്യേകത.
പറവൂര്‍ മുനിസിപ്പൽ ചെയർമാൻ ശ്രീ രമേശ് ഡി കുറുപ്പ് ചന്ത ഉൽഘാടനം ചെയ്തു. 
ചടങ്ങിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ കെ പി ഇല്യാസ് അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ അർപിച്ചു പറവൂർ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഡെന്നിതോമസ്, പറവൂർ താലൂക്ക് റെസിഡൻസ് അസോസിയേഷൻ അപെക്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ ജോർജ്ജ് വർക്കി,  ശ്രീ ഗോപു കൊടുങ്ങല്ലൂർ, ശ്രീമതി ഷമികാ മോനെ എന്നിവർ സംസാരിച്ചു.
ആദ്യ വിൽപന മുനിസിപ്പൽ ചെയർമാൻ ശ്രീ സലീല കുമാറിന് നൽകി നിർവഹിച്ചു. ജൈവകർഷക സമിതി എറണാകുളം  ജില്ലാ സെക്രട്ടറി ശ്രീ ബിജു ടി എ സ്വാഗതവും, പറവൂര്‍  താലൂക്ക് സമിതി കൺവീനർ
ശ്രീ മനോജ് കെ എസ് നന്ദിയും പറഞ്ഞു.
എല്ലാ ശനിയാഴ്ചയും വൈകിട്ട് 4.30 മുതല്‍ 6.30 വരെ ചന്ത
ഉണ്ടായിരിക്കും. പറവൂർ മുനിസിപ്പൽ ജംഗ്ഷനിടുത്ത് ആദം പ്ലാസ കോംപ്ലക്സിൽ
പറവൂർ താലൂക്ക് സമിതി ജോ കൺവീനർ ശ്രീ പി ജി ഓമനകുട്ടന്‍റെ കടയുടെ മുൻപിലാണ് ചന്ത നടക്കുന്നത്.
ReplyForward