കേരളാ ജൈവ കർഷക സമിതി പറവൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു സ്ഥിരം ആഴ്ച ചന്ത നോര്‍ത്ത് പറവൂര്‍ മുനിസിപ്പല്‍ ജംഗ്ഷനിലെ ആദം പ്ലാസ കോംപ്ലക്സില്‍ ആരംഭിക്കുന്നു. നവംബർ 17 മുതൽ എല്ലാ ശനിയാഴ്ചയും വൈകീട്ട് 4 മുതൽ 6.30 വരെയായിരിക്കും ചന്ത നടക്കുന്നത്. ധാന്യങ്ങള്‍, പച്ചക്കറികള്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്, ജൈവകൃഷിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ തുടങ്ങിയവ ചന്തയില്‍ ലഭ്യമാകും.പറവൂർ താലൂക്ക് റെസിഡൻസ് അസ്സോസിയേഷന്റെയും തൃശ്ശൂർ ഓൺലൈൻ കാർഷിക വിപണിയുടെയും സഹകരണവും ഈ ചന്തയ്ക്കുണ്ട്.
നവംബര്‍ 17 ന് 3 മണിക്ക് പറവൂര്‍ മുനിസിപ്പല്‍ ചെയര്മാന് ശ്രീ രമേശ് ഡി കുറുപ്പ് ചന്ത ഉല്‍ഘാടനം ചെയ്യും. പരിപാടിയില്‍ കേരളാ ജൈവകര്‍ഷക സമിതി ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.