മലയാളം English

പയ്യന്നൂര്‍ താലൂക്ക് സമിതി രൂപീകരിച്ചു

പയ്യന്നൂര്‍ താലൂക്ക് സമിതി രൂപീകരിച്ചു.

കേരളാ ജൈവകര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായി പയ്യന്നൂരില്‍ താലൂക്ക് സമിതി രൂപീകരിച്ചു. നല്ലഭൂമി പയ്യന്നൂരിന്‍റെ പ്രതിവാര ജൈവചന്ത നടക്കുന്ന ഗവ ബോയ്സ് ഹൈസ്കൂളില്‍ ജനുവരി 12 ന് ശനിയാഴ്ചയാണ് താലൂക്ക് സംഗമം നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി ജില്ലാ സെക്രട്ടറി ശ്രീ എം കെ ശ്രീനിവാസന്‍  സ്വാഗതം പറഞ്ഞു. ശ്രീ കെ പി വിനോദ് ആമുഖ പ്രഭാഷണം നടത്തി. ശ്രീ എ വി നാരായണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ജോയന്‍റ്  സെക്രട്ടറി ശ്രീ കെ പി ഇല്യാസ് സംഘടനാ രേഖ അവതരിപ്പിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ ടി കെ ജയപ്രകാശ്, സംസ്ഥാന ജോയന്‍റ്  സെക്രട്ടറി ശ്രീ വി എ ദിനേശന്‍ ശ്രീ കുര്യച്ചന്‍ രാജഗിരി എന്നിവര്‍ ആശംസകളര്‍‍പിച്ചു സംസാരിച്ചു. 

ശ്രീ വിജയന്‍ സി ചെയര്‍മാനായും ശ്രീമതി ചിത്ര കൃഷ്ണന്‍ കണ്‍വീനറായുമുള്ള 15 അംഗ താലൂക്ക് കമ്മിറ്റി തെരഞ്ഞെടുത്തു.

ശ്രീമതി ചിത്ര കൃഷ്ണന്‍ നന്ദി പറഞ്ഞു.