മലയാളം English

ജൈവ കര്‍ഷക സമിതി സംസ്ഥാന സമ്മേളനം ജൂണ്‍ 8, 9 തീയതികളില്‍ ഷൊര്‍ണ്ണൂരില്‍

ജൈവ കര്‍ഷക സമിതി സംസ്ഥാന സമ്മേളനം ജൂണ്‍ 8, 9 തീയതികളില്‍ ഷൊര്‍ണ്ണൂരില്‍

കേരളാ ജൈവ കര്‍ഷക സമിതി സംസ്ഥാന സമ്മേളനം ജൂണ്‍ 8, 9 തീയതികളില്‍ ഷൊര്‍ണ്ണൂരിലെ കുളപുള്ളി ഐ പി ടി ആന്‍റ്  ജി പി ടി കോളേജില്‍ വെച്ച് നടക്കും. പരിസ്ഥിതി സൗഹൃദവും ലളിതവും വ്യത്യസ്തമായ പ്രചരണ പരിപാടികളോടും കൂടിയാണ് സമ്മേളനം സംഘടുപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി ഷൊർണ്ണൂരിലെ പാടശേഖര സമിതികളുടെ സഹകരണത്തോടു കൂടി വിവിധ പ്രദേശങ്ങളിൽ ജൈവകൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന കുടുംബ സദസ്സുകൾ നടത്തുന്നുണ്ട്. ജില്ല തോറും സമ്മേളനത്തിന്റെ ആശയം പ്രചരിപ്പിക്കുന്ന വാഹന ജാഥ സംഘടുപിക്കും. ബഹു. കേരള ജലസേചനവകുപ്പു മന്ത്രി ശ്രീ. കൃഷ്ണൻകുട്ടി സംസ്ഥാന സമ്മേളനം ഉൽഘാടനം ചെയ്യും. ചാത്തീസ്ഗഢിലെ കർഷകർക്കിടയിൽ പ്രവർത്തിക്കുന്ന OFAI മാനേജിംഗ് കമ്മിറ്റിയംഗമായ ആകാശ് ബഡവേ മുഖ്യ പ്രഭാഷണം നടത്തും. വിവിധ കർഷക സംഘടനകളുടെ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും.

സമ്മേളനത്തിന്‍റെ ഭാഗമായി ജൈവ ഉല്പന്നങ്ങളുടെയും കാര്‍ഷിക ഉപകരണങ്ങളുടെയും ജൈവകൃഷി - പരിസ്ഥിതി സംബന്ധിച്ച പുസ്തകങ്ങളുടെയും  പ്രദര്‍ശനവും വില്‍പനയും ഉണ്ടാകും. നാടന്‍ വിത്തുകളുടെ കൈമാറ്റവും സമ്മേളനത്തില്‍ ഉണ്ടായിരിക്കും. 

കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നും അഞ്ഞൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. രാവിലെ 10 മണിക്കാണ് സമ്മേളനം ആരംഭിക്കുക..