മലയാളം English

തളിപറമ്പ് താലൂക്ക് സമിതി രൂപീകരിച്ചു

തളിപറമ്പ് താലൂക്ക് സമിതി രൂപീകരിച്ചു

കേരള ജൈവകർഷക സമിതിയുടെ  പ്രചരണവും പ്രവർത്തനവും സമൂഹത്തിന്‍റെ പ്രാദേശിക തലങ്ങളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായി കണ്ണൂർ ജില്ലയില്‍ തളിപറമ്പ് താലൂക്കില്‍ ഫെബ്രുവരി 9 ന് വിവിധ പഞ്ചായത്തുകളിലെ പ്രതിനിധികളെ പങ്കെടുപിച്ചു കൊണ്ട്  തളിപ്പറമ്പ് താലൂക്ക് തല സംഗമം നടന്നു. 
മയ്യില്‍ LP സ്കൂളിൽ വെച്ച് നടന്ന പരിപാടി ഡോ ഐ ഭവദാസന്‍ നമ്പൂതിരി ഉല്‍ഘാടനം ചെയ്തു.  ജൈവകര്‍ഷക സമിതി ജില്ലാ കമ്മിറ്റിയംഗം ശ്രീ എം സുകുമാരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീ ടി കെ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.  ജൈവകര്‍ഷക സമിതി  സംസ്ഥാന ജോ സെക്രട്ടറി കെ പി ഇല്ല്യാസ് സംസ്ഥാന സമിതിയംഗം ശ്രീ വിശാലാക്ഷൻ മാസ്റ്റര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.  സംസ്ഥാന ജോ സെക്രട്ടറി ശ്രീ വി.എ ദിനേശൻ സംഘടനാ രേഖ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ്  ശ്രീ മുഹമ്മദ് റാഫി ജില്ലാ കമ്മിറ്റിയംഗം ശ്രീ ടി പി ഉണ്ണികൃഷ്ണന്‍ ജില്ലാ സെക്രട്ടറി ശ്രീ എൻ.കെ ശ്രീനിവാസൻ എന്നിവര്‍ സംസാരിച്ചു. 
യോഗത്തില്‍ വ്യത്യസ്ഥ പഞ്ചായത്തുകളെ പ്രതിനിധീകരിക്കുന്ന 18 പേരടങ്ങുന്ന തളിപറമ്പ് താലൂക്ക് എക്സിക്യുട്ടീവ് കമ്മറ്റി രൂപീകരിച്ചു. പഞ്ചായത്ത്തല യൂനിറ്റാണ് നമ്മുടെ ലക്ഷ്യമെന്നും അത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അംഗങ്ങളെ ബോധ്യപ്പെടുത്തി. 
പ്രസിഡണ്ട് : ടി കെ ബാലകൃഷ്ണൻ, 
വൈ പ്രസിഡണ്ട് :  കെ പി മുകുന്ദൻ മാസ്റ്റർ, കെ.നാരായൺ നമ്പൂതിരി
സെക്രട്ടറി: ടി.പി.ഉണ്ണികൃഷ്ണൻ,
ജോ. സെക്രട്ടറി : എം.സുകുമാരൻ,  ജയശ്രീചന്ദ്രൻ
ട്രഷറർ : സി.ദാമോദരന്‍
എന്നിവരെ തെരഞ്ഞെടുത്തു.
ശ്രീ രതീഷ് മയ്യില്‍ നന്ദി പറഞ്ഞു.