തിരൂർ താലൂക്ക് തല ഞാറ്റുവേല ആഘോഷം ജൂലെെ 28ന് വൈകുന്നേരം തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തു ഗംഭീര ജനപങ്കാളിത്തത്തോടെ വച്ചു നടന്നു.സംസ്ഥാന കമ്മിറ്റി അംഗം ശ്രീമതി നർഗീസ് ടീച്ചറുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം തിരൂർ താലൂക്ക് പ്രസിഡന്റ് ഡോ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശ്രീ റസാഖ് ഹാജി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ശ്രീ ഒ.പി. വേലായുധൻ, താലൂക്ക് സെക്രട്ടറി ശ്രീമതി ജയശ്രീ ടീച്ചർ, താലൂക്ക് ട്രഷറര്‍ ശ്രീ ഖാലിദ് ചെറാട, ജോയിന്റ് സെക്രട്ടറി ശ്രീ
അബ്ദുൽ റഷീദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ വി പി ഗംഗാധരന്, സൈനുദ്ധീന്‍ ശ്രീ ഗോപാലൻ എന്നിവർ സംസാരിച്ചു.
പരിപാടിയില്‍ 2000 ത്തോളം നാടൻ ഫലവൃക്ഷ തൈകൾ
വിതരണം ചെയ്തു. വലിയ ആവേശത്തോടെ യാണ് ജനങ്ങൾ പരിപാടിയെ വരവേറ്റത്.
പരിപാടി 5 മണിക്ക് അവസാനിച്ചു.