മലയാളം English

വയല്‍ നികത്തുന്നതിനെതിരെ പരാതി നല്‍കി

വയല്‍ നികത്തുന്നതിനെതിരെ പരാതി നല്‍കി

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ പെട്ട വട്ടംകുളം പഞ്ചായത്തില്‍ അനധികൃതമായി വയല്‍ നികത്തി കെട്ടിടം പണിയുന്നതിനെതിരെ കേരളാ ജൈവകര്‍ഷക സമിതി പരാതി നല്‍കി. വട്ടംകുളം വില്ലേജ് ഓഫീസര്‍ക്കും പഞ്ചായത്ത് പ്രസിഡന്‍റിനും സെക്രട്ടറിക്കും കൃഷി ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയത്. 

എടപ്പാള്‍ കുളങ്ങര പാടശേഖരത്തിലെ സ്വകാര്യ ഭൂമിയിലാണ് അനധികൃത നിര്‍മ്മാണം ആരംഭിച്ചത്. നിയമവിരുദ്ധമാണ് നിര്‍മ്മാണം എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആര്‍. ഡി. ഒ കഴിഞ്ഞ മാര്‍ച്ച് 18ന് ഈ വ്യക്തിയുടെ  അപേക്ഷ തള്ളിയിരുന്നു. തൊട്ടടുത്ത സ്ഥലത്തെ നെല്‍കൃഷിയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ പ്രാദേശിക നിരീക്ഷണ സമിതി ശുപാര്‍ശ നല്‍കിയിട്ടുമുണ്ടായിരുന്നില്ല. എന്നിട്ടും കെട്ടിട നിര്‍മ്മാണവുമായി മുന്നോട്ട് പോകുകയായിരുന്നു. 

തുടര്‍ന്ന് ജൈവകര്‍ഷക സമിതി ഇടപ്പെട്ട് പരാതി നല്‍കുകയായിരുന്നു.

ജൈവകര്‍ഷക സമിതി സംസ്ഥാന സെക്രട്ടറി ശ്രീ അശോകകുമാര്‍ വി, വൈസ് പ്രസിഡന്‍റ്  ശ്രീ ചന്ദ്രന്‍ മാസ്റ്റര്‍, സമിതി പ്രവര്‍ത്തകരായ മുരളി മേലെപ്പാട്ട്, യു എം കോമളവല്ലി എന്നിവര്‍ ചേര്‍ന്നാണ് അധികൃതകരെ കണ്ട് പരാതി നല്‍കിയത്