മലയാളം English

വയൽരക്ഷാ ക്യാമ്പ് എരയാംകുടിയിൽ നടന്നു

വയൽരക്ഷാ ക്യാമ്പ് എരയാംകുടിയിൽ നടന്നു

കേരള  ജൈവ  കർഷക  സമിതിയുടെ  എറണാകുളം  ജില്ലാ  വയൽ  രക്ഷാ  ക്യാമ്പ് അപ്പർ കുട്ടനാട്ടിൽ കീടനാശിനി കാരണം മരണപ്പെട്ട  സനിൽ കുമാർ, മത്തായി ഈശോ എന്നിവര്‍ക്ക് അനുശോചനമറിയിച്ചു കൊണ്ട് 
ജനു 20ന് രാവിലെ  അങ്കമാലി  എളവൂർ  ബിരാമികയിൽ വെച്ച്  നടന്നു. 
കേരളത്തിൽ  വയൽ  നികത്തുന്നതിന്  എതിരായി  നടന്ന പ്രതിരോധ സമരങ്ങളിൽ  ഏറ്റവും പ്രധാനപ്പെട്ട ,  എരയാംകുടി  പാടശേഖരത്തിന്‍റെ പശ്ചാത്തലത്തിൽ നടന്ന  വയൽരക്ഷാ ക്യാമ്പിന്  എരയാംകുടി സമരത്തിലെ മുൻനിരപ്രവർത്തകയായിരുന്ന ശ്രീമതി ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു. എൻ എ പി എം സംസ്ഥാന  കൺവീനർ
ശ്രീമതി കുസുമം  ജോസഫ് പരിപാടിയുടെ ഉത്ഘാടനം  നിർവഹിച്ചു.   ജില്ലാ പ്രസിഡന്റ്‌ ശ്രീ കെ ആർ വിശ്വനാഥൻ അധ്യക്ഷത  വഹിച്ചു. 
ചാലക്കുടി  പുഴ  സംരക്ഷണ സമിതി പ്രവർത്തകനും വയൽ സംരക്ഷണ രംഗത്ത് സജീവമായി ഇടപെടുകയും ചെയ്യുന്ന  ശ്രീ എം മോഹൻദാസ് കൊടകര, വയലും  നിയമങ്ങളും എന്ന വിഷയത്തിൽ വിശദമായ ക്ലാസ് നയിച്ചു.
ജൈവ കർഷക സമിതി സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ശ്രീ കെ പി  ഇല്യാസ്  വയലും  പരിസ്ഥിതിയും  എന്ന  വിഷയത്തിൽ  ക്ലാസെടുത്തു. എരയാംകുടി സമരത്തിന് ചുക്കാൻ പിടിച്ച ശ്രീ അപ്പുവേട്ടൻ, ജൈവ കർഷക സമിതി ജില്ലാ സെക്രട്ടറി ശ്രീ ടി എ ബിജു , ജില്ലാ ജോയിന്‍റ്  സെക്രട്ടറി ശ്രീ രാഗേഷ്  ശർമ്മ എന്നിവർ സംസാരിച്ചു.
ജില്ലയുടെ  വിവിധ  ഭാഗങ്ങളിൽ  നിന്നുള്ള  ജൈവ കൃഷി പരിസ്ഥിതി  പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. തരിശ് പാടങ്ങൾ കൃഷിയോഗ്യമാക്കി മാറ്റാൻ വേണ്ടി പ്രേരിപ്പിക്കുന്നതിനായി കൃഷി ഓഫീസർമാർക്ക് കത്തയക്കാൻ യോഗം തീരുമാനിച്ചു.