മലയാളം English

വയല്‍രക്ഷാ സംഗമം കോട്ടയത്തും

വയല്‍രക്ഷാ സംഗമം കോട്ടയത്തും

കേരളാ ജൈവ കർഷക സമിതി കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ കിടങ്ങൂർ ഗവ എൽ പി സ്കൂളിൽ വെച്ച് വയൽരക്ഷാ സംഗമം സംഘടിപിച്ചു. ശ്രീ ജോസ് അഗസ്റ്റിൻ പൂത്തേട്ട് ഉൽഘാടനം ചെയ്ത പരിപാടിയിൽ ജൈവകർഷക സമിതി ജില്ലാ സെക്രട്ടറി ശ്രീ ജോയ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ കെ പി ഇല്ല്യാസ് വിഷയാവതരണം നടത്തി. ഡോ എസ് രാമചന്ദ്രൻ, ശ്രീ കെ ജെ എബ്രഹാം, ശ്രീ എൻ യു ജോൺ, ശ്രീ പി ജെ ജോസഫ് എന്നിവർ ആശംസകൾ അർപിച്ചു. ജില്ലാ സെക്രട്ടറി ശ്രീ ജോർജ്ജ്കുട്ടി കടപ്ലാക്കൽ സ്വാഗതവും ജില്ലാ ട്രഷറർ ശ്രീ കെ വി ജോർജ്ജ് നന്ദിയും പറഞ്ഞു.