മലയാളം English

വാഴകൃഷി പരിശീലന ക്ലാസ് നടന്നു

വാഴകൃഷി പരിശീലന ക്ലാസ് നടന്നു

കേരളത്തിലെ വൈവിധ്യമാർന്ന നാട്ടുവാഴയിനങ്ങൾ, നേന്ത്രവാഴയിനങ്ങൾ, ഓരോ വാഴയിനങ്ങളുടേയും സവിശേഷതകൾ കൃഷി രീതികൾ പരിപാലനം രോഗങ്ങൾ ജൈവപ്രതിരോധ മാർഗങ്ങൾ തുടങ്ങി വാഴ കൃഷിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം സാമ്പ്രദായിക അറിവുകളുടേയും ആധുനിക ശാസ്ത്രീയ സമീപനങ്ങളേയും സമന്വയിപ്പിച്ച് കേരളാ ജൈവ കർഷക സമിതി നടത്തി വരുന്ന വാഴകൃഷി പരിശീലന ക്ലാസ്  സെപ്റ്റംബർ 7-ന് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരപ്പനോനങ്ങാടി ചെട്ടിപ്പടി റോഡിൽ (കൊടപ്പാളി) ശ്രീ അബ്ദുൽ റസാക്കിന്റെ ഹെർബൽ ഗാർഡനിൽ വെച്ച് നടന്നു. ഉച്ചയ്ക്ക് 2.30 മുതൽ ആരംഭിച്ച പരിപാടിയിൽ സംസ്ഥാന നിർവാഹക സമിതി അംഗം കെ. പി. ഇല്യാസ് ക്ലാസ് എടുത്തു. ജില്ലാ പ്രസിഡന്‍റ് ഹാരൂണ്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. നാല്‍പതോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ നാടന്‍ വാഴകന്നുകള്‍ വിതരണം ചെയ്തു. 6 മണിക്ക് ക്ലാസ് അവസാനിച്ചു.