കേരളാ ജൈവകര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനം സമാഹരിക്കുന്നത് ജനങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനകളിൽ കൂടിയാണ്. എല്ലാ അംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരാണ്. വ്യക്തികള്‍, സഹകരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജൈവഷോപ്പുകള് തുടങ്ങിയവരിൽ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നു.
ജൈവകര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാകാന്‍ താല്പര്യമുള്ളവര് സംസ്ഥാന സമിതിയുമായോ ജില്ലാ സമിതികളുമായോ ബന്ധപ്പെടാവുന്നതാണ്.